സ്വര്‍ണവില ഇടിവ് തുടരുന്നു

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതും സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് നിക്ഷേപകര്‍ വിട്ടുനില്‍ക്കുന്നതും സ്വര്‍ണവില ഇടിയാന്‍ കാരണമായിട്ടുണ്ട്.
അതേ സമയം വിലക്കുറവ് ആഭരണവിപണിയ്ക്ക് ഉണര്‍വ് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ മടിയ്ക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. പവന് 13500 രൂപ വരെ റെക്കാര്‍ഡിട്ടതിന് ശേഷമാണ് സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയത്.












Click it and Unblock the Notifications