2010 രക്തരൂക്ഷിതം: മാവോയിസ്റ്റുകള്‍

സിപിഐ മാവോയിസ്റ്റിന്റെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ നേതാവ് കിഷന്‍ജിയാണ് മുന്നറിയിപ്പ് നല്‍കിരിക്കുന്നത്. 2009 വര്‍ഷം മോശമായിരുന്നെങ്കില്‍ 2010 രക്തരൂക്ഷിത വര്‍ഷമായിരിക്കുമെന്നും ചോരപ്പുഴയൊഴുകുമെന്നും കിഷന്‍ജിയെന്ന കോതേശ്വര റാവു പറഞ്ഞു.
പശ്ചിമ ബംഗാളിലെ ലാല്‍ഗഡ് വനമേഖലയിലുള്ള അജ്ഞാത കേന്ദ്രത്തില്‍നിന്ന് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് കിഷന്‍ജി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം നുണയനാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അവസരവാദിയാണെന്നും അദ്ദേഹം ആരോപിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെ തയ്യാറാക്കിയിരിക്കുന്ന ഓപ്പറേഷന്‍ മാധ്യമ സൃഷ്ടി മാത്രമാണ്. ഇത് പറയുന്നതിനിടെ ഝാര്‍ഖണ്ടിലേക്കുംം ഛത്തീസ്ഗഡിലേയ്ക്കും അവര്‍ കൂടുതല്‍ സൈനികരെ അയയ്ക്കുകയാണ്.
ഗ്രീന്‍ഹണ്ട് ദൗത്യം തുടങ്ങുകയാണെങ്കില്‍ 2010 രക്തരൂക്ഷിതമായിരിക്കുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് കിഷന്‍ ജി പറഞ്ഞു. മാവോയിസ്റ്റുകളുടെ ആക്രമണത്തിന് അവസാനമുണ്ടാവില്ല, ഗ്രീന്‍ ഹണ്ടെന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്‍ ബ്ലാക്ഫയറായിരിക്കും. കിഷന്‍ജി വിശദീകരിച്ചു.
ആന്ധ്ര സ്വദേശിയായ കിഷന്‍ജി പശ്ചിമബംഗാളടക്കമുള്ള കിഴക്കന്‍ മേഖലയുടെ ചുതമലയാണ് സംഘടനയില്‍ വഹിക്കുന്നത്. ലാല്‍ഗഡ് അടക്കമുള്ള സ്ഥലങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല.












Click it and Unblock the Notifications