ബാംഗ്ലൂരില്‍ ബാറുകള്‍ ഒരു മണിവരെ

ജനുവരി ഒന്നാം തിയതി പുലര്‍ച്ചെ ഒരുമണിവരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി കോര്‍പ്പറേഷന്‍ അധികൃതര്‍ ബാംഗ്ലൂരിലെ ബാറുകള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. ഒരു മണിവരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ എക്‌സൈസ് വകുപ്പും അനുമതി നല്‍കിയിട്ടുണ്ട്.
സാധാരണ ദിവസങ്ങളില്‍ ഇവിടത്തെ ബാറുകള്‍ പാത്രി 12മണിയോടെയാണ് അടയ്ക്കുന്നത്. എന്നാല്‍ പുതുവത്സരം ആഘോഷിക്കാനെത്തുന്നവരുടെ സൗകര്യത്തിനായി പ്രവര്‍ത്തനസമയം ഒരു മണിക്കൂര്‍കൂടി ദീര്‍ഘിപ്പിക്കുകയാണ്.
പുതുവത്സരസമയത്തെ തിരിക്കും ലാഭം വര്‍ധിപ്പിക്കാനുള്ള അവസരവും ചൂണ്ടിക്കാണിച്ച് ബാറുടമകള്‍ നല്‍കിയ അപേക്ഷയിലാണ് കോര്‍പ്പറേഷന്റെ നടപടി.












Click it and Unblock the Notifications