Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഭ്യന്തരവകുപ്പ് വിഭജിക്കണം: ചിദംബരം

Chidambaram
ദില്ലി: കേന്ദ്രആഭ്യന്തരവകുപ്പ് വിഭജിക്കണമെന്ന് പി ചിദംബരം. ആഭ്യന്തര സുരക്ഷ പ്രത്യേകം കൈകാര്യം ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്താണ് മന്ത്രി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളും നക്‌സല്‍ പ്രവര്‍ത്തനങ്ങളും വര്‍ധിച്ച് വരുകയാണ്.

ആഭ്യന്തര മന്ത്രാലയം വിഭജിക്കുന്നത്് ആഭ്യന്തര സുരക്ഷ പ്രത്യേകം കൈകാര്യം ചെയ്യാന്‍ സഹായിക്കും. ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയം ദേശ സുരക്ഷ കൂടാതെ ഒട്ടേറെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്.

എന്നാല്‍ ആഭ്യന്തരമന്ത്രിയ്ക്ക് ദേശ സുരക്ഷയുടെ മാത്രം ചുമതല നല്‍കുന്നത് ഇതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും- ചിദംബരം പറഞ്ഞു.

സുരക്ഷ ഒഴികെയുള്ള കാര്യങ്ങള്‍ മറ്റൊരു മന്ത്രാലയത്തിന് കീഴിലേയ്ക്ക് മാറ്റണമെന്നാണ് ചിദംബരം ആവശ്യപ്പെടുന്നത്.

2010 അവസാനത്തോടെ ദേശീയ ഭീകരവിരുദ്ധ സെന്റര്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുദ്ദേശിച്ചുകൊണ്ടാണ് സെന്റര്‍ സ്ഥാപിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+