പോള്‍ വധം :രാമങ്കരി കോടതി നടപടിയ്ക്ക് സ്റ്റേ

രാമങ്കരി കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
കുറ്റപത്രം തിരിച്ചയച്ച കോടതിയുടെ നടപടി അധികാരപരിധി ലംഘിച്ചാണെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റീസ് ബന്നൂര്‍മഠ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. കേസില്‍ കക്ഷിചേരണമെന്ന പോളിന്റെ പിതാവ് എം.ജി ജോര്‍ജിന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ഇത് രാമങ്കരി കോടതി നിഷേധിച്ചിരുന്നു.












Click it and Unblock the Notifications