കാര്‍ക്കറെയുടെ ജാക്കറ്റ് കുപ്പയിലിട്ടു
മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ത് കാര്‍ക്കറെയുടെ ബുള്ളറ്റ് പ്രൂഫ് ആശുപത്രി മാലിന്യങ്ങള്‍ക്കൊപ്പം നിക്ഷേപിച്ചുവെന്ന് വെളിപ്പെടുത്തല്‍. ജെജെ ആശുപത്രിയിലെ തൂപ്പുകാരനായ ദിനേഷ് ലാല്‍ ഗതാറാണ് ഇക്കാര്യം അറിയിച്ചത്.
കോടതിയ്ക്ക് നല്‍കിയ മൊഴിയിലാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനെ സംബന്ധിച്ചുള്ള വിശദീകരണം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ദിനേഷിന്റെ വിശദീകരണം ഇങ്ങനെയാണ്. ഭീകരാക്രമണം നടന്ന 2007 നവംബര്‍ 27ന് രാവിലെ ജോലിയ്‌ക്കെത്തിയപ്പോള്‍ ആശുപത്രിയിലെ മുറികളില്‍ മൃതശരീരങ്ങളും മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുകയായിരുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും മാലിന്യങ്ങള്‍ ശേഖരിയ്ക്കുന്ന സഞ്ചിയില്‍ നിക്ഷേപിച്ചുവെന്ന് ഇയാള്‍ പറയുന്നു.
ദിനേഷിന്റെ മൊഴി ശരിയാണെങ്കില്‍ ഹേമന്ത് കാര്‍ക്കറെയുടെ ജാക്കറ്റ് കാണാതായതിനെക്കുറിച്ചുള്ള ദുരൂഹതകള്‍ക്ക് കൂടിയാണ് അന്ത്യമാവുന്നത്. നേരത്തെ കാര്‍ക്കറെയുടെ ജാക്കറ്റ് കാണാതായ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ കവിത കാര്‍ക്കറെ മഹാരാഷ്ട്ര പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. ജാക്കറ്റിന് ഗുണനിലവാരം കുറവായിരുന്നുവെന്നും അതിനാലാണ് അത് ഒളിപ്പിച്ചതെന്നും വ്യാപകമായി ആരോപണമുണ്ടായിരുന്നു.
സംഭവം യഥാര്‍ത്ഥമാണെങ്കില്‍ കാര്‍ക്കറെയുടെ ജാക്കറ്റ് വീണ്ടെടുക്കാനുള്ള സാധ്യത തുലോം കുറവാണെന്ന് വിലയിരുത്തപ്പെടുന്നു. മാലിന്യങ്ങള്‍ ഇതിനോടകം നിര്‍മാജ്ജനം ചെയ്തിരിയ്ക്കാനാണ് സാധ്യത. അതേ സമയം ജാക്കറ്റ് സംബന്ധിച്ചുള്ള ദുരൂഹതകള്‍ അവസാനിപ്പിയ്ക്കാനുള്ള നാടകമാണിതെന്ന് കവിത കര്‍ക്കറെ ആരോപണമുയര്‍ത്തിയിട്ടുണ്ട്. "ഈ വിശദീകരണത്തില്‍ എനിയ്ക്ക് വിശ്വാസമില്ല, ഇത് സംബന്ധിച്ചുള്ള കേസ് തെളിയുമെന്നുള്ള പ്രതീക്ഷയും എനിയ്ക്ക് നഷ്ടപ്പെട്ടു"വെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിയ്ക്കാന്‍ മുംബൈ പൊലീസ് തയാറായിട്ടില്ല സംഭവം നചന്ന് ഒരു വര്‍ഷത്തിന് ശേഷമുണ്ടായ വെളിപ്പെടുത്തലിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് അവരുടെ തീരുമാനം.












Click it and Unblock the Notifications