Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചകക്കാരനായിരുന്നുവെന്ന് കസബ്

Kasab
മുംബൈ: താന്‍ കൊലപാതകിയല്ലെന്നും തനിക്ക് പാചകമായിരുന്നു പണിയെന്നും മുംബൈ ആക്രമണക്കേസില്‍ വിചാരണ നേരിടുന്ന തീവ്രവാദി അബ്ദുള്‍ കസബ് കോടതിയില്‍ പറഞ്ഞു.

പാകിസ്താനിലെ സാരായെ അലാംഗിര്‍ എന്ന കാറ്ററിങ് കമ്പനിയിലെ പാചകക്കാരനായിരുന്നുവത്രേ കസബ്. തനിക്ക് ലഷ്‌കര്‍ ഇ തൊയ്ബയുടെ തീവ്രവാദ പരിശീലനം ലഭിച്ചിട്ടില്ലെന്നും കസബ് കോടതിയില്‍ വ്യക്തമാക്കി.

ലഷ്‌കര്‍ ഇ തൊയ്ബ, ജമാഅത്ത് ഉദ് ധാവ എന്നീ സംഘടനകളെക്കുറിച്ച് അറിയില്ല. കേസില്‍ പിടികിട്ടാനുള്ള മറ്റു പ്രതികളെ അറിയില്ല. ഭീകരസംഘടനകളുടെ പേരുകള്‍ പൊലീസില്‍ നിന്നാണ് കേട്ടത്. ഇവര്‍ ലഖ് വിയുടെ ഒരു പടവും കാണിച്ചുതന്നിരുന്നു- കസബ് പറഞ്ഞു.

മേജര്‍ ജനറല്‍ സാബിനെ പരിചയപ്പെട്ടിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലെന്നായിരുന്നു കസബിന്റെ മറുപടി.

തന്റെ കുറ്റസമ്മത മൊഴികള്‍ സ്വമേധയാ ഉള്ളതല്ലെന്നും കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ഇലക്ട്രിക്ക് ഷോക്ക് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കുറ്റങ്ങള്‍ സമ്മതിച്ചതെന്നും കസബ് പറഞ്ഞു.

കുബേര്‍ ബോട്ട് കണ്ടിട്ടില്ലെന്നും പൊലീസ് പടം കാണിച്ചപ്പോഴാണ് ആ ബോട്ട് താന്‍ ആദ്യം കാണുന്നതെന്നും ഇയാള്‍ പറഞ്ഞു. തന്നില്‍ നിന്നും പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡും തന്റേതല്ലെന്നാണ് കസബ് കോടതിയെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+