ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഫലം ബുധനാഴ്ച

81 അംഗ നിയമസഭയിലേയ്ക്ക് 1491 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരച്ചത്. ബിജെപി-ജെഡി(യു) സഖ്യവും കോണ്‍ഗ്രസ്-ഝാര്‍ഖണ്ട് വികാസ് മോര്‍ച്ച(പ്രജാതാന്ത്രിക്) സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ആര്‍ജെഡി, സിപിഐ, സിപിഎം, മാവോയിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മറ്റി(എംസിസി) എന്നീ പാര്‍ട്ടികള്‍ അണിനിരന്ന സഖ്യവും മത്സരരംഗത്ത് സജീവമായിരുന്നു. ഒ
ഒറ്റയ്ക്ക് മത്സരിച്ച ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) 79 ഇടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 78 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബിഎസ്പിയും സഖ്യങ്ങള്‍ക്കൊന്നും തയാറായിരുന്നില്ല. ബി.ജെ.പി -67, കോണ്‍ഗ്രസ് -61, ആര്‍.ജെ.ഡി -54, എ.ജെ.എസ്.യു -54, ത്രിണമൂല്‍ കോണ്‍ഗ്രസ് 37, സിപിഐ(എം.എല്‍)-33 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്.
24 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് 52000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടന്ന് ജോയിന്റ് ചീഫ് തിരഞ്ഞെടുപ്പ് ഓഫീസര്‍ അശോക് കുമാര്‍ സിന്‍ഹ അറിയിച്ചു. എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലും അര്‍ധ സൈനിക വിഭാഗത്തെ നിയോഗിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ കഴിഞ്ഞ ജനുവരി 19 മുതല്‍ സംസ്ഥാനം കേന്ദ്ര ഭരണത്തിന്റെ കീഴിലാണ്.












Click it and Unblock the Notifications