മന്ത്രിമാര്‍ക്കൊപ്പം ഇനി ഫ്രീ യാത്ര!

മന്ത്രിമാരും ജനപ്രതിനിധികളും ചെലവ് കുറയ്ക്കാന്‍ വിമാനയാത്ര ഇക്കണോമി ക്ലാസിലാക്കണമെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നിര്‍ദ്ദേശം വന്ന് മാസങ്ങള്‍ക്കുള്ളിലാണു കേന്ദ്ര സര്‍ക്കാരിന്റെ വിവാദ തീരുമാനം. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് സമയം പാഴാക്കാന്‍ മെനക്കെടാതെ എംപിമാര്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.
മുമ്പ് മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രമായിരുന്നു സൗജന്യ യാത്ര അനുവദിച്ചിരുന്നത്. മന്ത്രിമാരുടെ ഒപ്പം കൊണ്ടുപോകാവുന്ന ആളുകളുടെ എണ്ണത്തിന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. എത്രപേരുണ്ടെങ്കിലും അവര്‍ക്കെല്ലാം കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നതിനു തുല്യമായ സൗകര്യങ്ങള്‍ നല്‍കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഒരു വര്‍ഷം ഒരു കേന്ദ്രമന്ത്രിയ്ക്ക് സൗജന്യമായി 48 തവണ വിമാനയാത്ര നടത്താന്‍ കഴിയും.












Click it and Unblock the Notifications