എലി കയറി; വിമാനം 24 മണിക്കൂര്‍ വൈകി

തിങ്കളാഴ്ച രാത്രി റിയാദില്‍ നിന്നെത്തിയ വിമാനത്തില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടത്തുന്നതിനിടെ ഒരു തൊളിലാളിയാണ് എലിയെ കണ്ടത്.
ഈ വിമാനം രാത്രിതന്നെ റിയാദിലേയ്ക്ക് തിരിച്ച് പോകേണ്ടതായിരുന്നു. എന്നാല്‍ എലിയെ കണ്ടാല്‍ വിമാനത്തിനുള്ളില്‍ ഫോഗിങ് നടത്തണമെന്നാണ് നിയമം.
പത്ത് ഡിഗ്രിയിലധികം താപനിലയുള്ളപ്പോള്‍ വിമാനത്തിന്റെ ജനാലകള്‍ അടച്ചിട്ട് വേണം ഫോഗിങ് നടത്താന്‍ എന്നാണ് നിബന്ധന. ദില്ലിയിലെ കുറഞ്ഞ താപനില ഇവിടെ പ്രശ്‌നമായി.
താപനില ഉയരാന്‍ വേണ്ടിയാണ് ചൊവ്വാഴ്ചവരെ അധികൃതര്‍ക്ക് കാത്തിരിക്കേണ്ടിവന്നത്. തിങ്കളാഴ്ച രാത്രി 820ന് പുറപ്പെടേണ്ട വിമാനം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്ര തുടര്‍ന്നപ്പോഴേയ്ക്കും ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയായി. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ഫോഗിങ് വൈകീട്ട് നാലോടെയാണ് അവസാനിച്ചത്.












Click it and Unblock the Notifications