കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഝാര്‍ഖണ്ഡില്‍ തൂക്ക് സഭക്ക് സാധ്യത

  • By Staff
Google Oneindia Malayalam News

Jharkhand Assembly Heads for Hung Verdict
ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിയ്ക്കില്ലെന്നാണ് സൂചന. ആകെയുള്ള 81 സീറ്റുകളിലെ ലീഡ് നില അറിവായപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 24 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് 23 സീറ്റുകളിലും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 19 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ കോണ്‍ഗ്രസുമായി വീണ്ടും സഖ്യം പുന:സ്ഥാപിക്കാന്‍ ജെഎംഎം നേതാവ് ഷിബു സോറന്‍ ശ്രമിയ്ക്കുമെന്ന് സൂചനകളുണ്ട്.

ജഗന്തപ്പൂരില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍മുഖ്യമന്ത്രി മധുകോഡയുടെ ഭാര്യയുമായ ഗീതാ കോഡയുടെ വിജയമാണ് ആദ്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചാണ് ജെഎംഎം ഇത്തവണ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി 10 സീറ്റിലും സ്വതന്ത്രര്‍ 12 ഇടത്തും മുന്നിലാണ്. നക്‌സല്‍ ആക്രമണ ഭീഷണികളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടണ്ണലിന് ഒരുക്കിയിരിക്കുന്നത്.

2005ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 81ല്‍ 30 സീറ്റുകള്‍ നേടി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 17 സീറ്റുകളോടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസിന് ഒന്‍പത് സീറ്റുകളും, ആര്‍.ജെ.ഡിക്ക് ഏഴു സീറ്റുകളും ജനതാദള്‍ യുണൈറ്റഡിന് ആറു സീറ്റുകളും ലഭിച്ചു. സ്വതന്ത്രര്‍ക്കും മറ്റുള്ളവര്‍ക്കും കൂടി 12 സീറ്റുകള്‍ ലഭിച്ചു.

2005ന് ശേഷം ജാര്‍ഖണ്ഡില്‍ നാല് മുഖ്യമന്ത്രിമാര്‍ മാറിമാറി വന്നു. ഏറ്റവുമൊടുവില്‍ കോഴ ആരോപണം നേരിടുന്ന മധു കോഡ വരെ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ വന്നു. കോഡ മന്ത്രിസഭയും ന്യൂനപക്ഷമായതോടെ കഴിഞ്ഞ 11 മാസമായി ഗവര്‍ണര്‍ ഭരണത്തിന്റെ കീഴിലായിരുന്നു സംസ്ഥാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X