Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തലയുടെ പ്രസ്താവന ശരിയല്ല: കരുണാകരന്‍

K Karunakaran
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ കെ മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച നടത്തിയില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന ശരിയല്ലെന്ന് കെ കരുണാകരന്‍.

കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ വിളിയ്ക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിനെയും ഇനി സഹായിക്കില്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് അംഗത്വം പുതുക്കിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നന്തന്‍കോട്ടുള്ള കരുണാകരന്റെ വസതിയായ കല്യാണിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ പൊതുവായ രാഷ്ട്രീയ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും മുരളീധരനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും ചര്‍ച്ചയില്‍ വന്നില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഡിസംബര്‍ 28ന് കോണ്‍ഗ്രസിന്റെ 125ാം ജന്മദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ കെ.കരുണാകരനെ ക്ഷണിക്കാനാണ് തങ്ങള്‍ എത്തിയതെന്നും ചെന്നിത്തല പിന്നീട് വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+