ശബരിമലയിലെ കാനനപാതയില്‍ ക്യാമറകള്‍

ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ത്തനംതിട്ട നാര്‍ക്കോട്ടിക് ഡിവൈഎസ്.പി ടികെ. ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു.
അതിനിടെ സന്നിധാനത്ത് രണ്ട് ദിവസമായി തുടരുന്ന തിരക്കിന് ഇനിയും ശമനമായില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് പതിനെട്ടാംപടിക്ക് താഴെ ഉണ്ടായ തിരക്കില്‍പ്പെട്ട് അന്‍പതോളം തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. തിരക്കിനിടെ ഒട്ടേറെ പേര്‍ക്ക് ഇരുമുടിക്കെട്ടുകളും പഴ്‌സുകളും നഷ്ടമായി.
ഇതിനിടെ നൂറുകണക്കിന് ആളുകള്‍ കൂട്ടം തെറ്റി അലയേണ്ടി വരികയും ചെയ്തു. ദര്‍ശനത്തിന് പതിനഞ്ച് മുതല്‍ ഇരുപത് മണിക്കൂര്‍വരെയാണ് തീര്‍ത്ഥാടകര്‍ക്ക് കാത്തുനില്‍ക്കേണ്ടി വരുന്നത്. തിരക്ക് പ്രമാണിച്ച് പമ്പയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications