സൂഫിയയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി

ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരാണ് സൂഫിയയെ പരിശോധിച്ചത്. വന്‍ സുരക്ഷാ സന്നാഹത്തോടെ ആംബുലന്‍സില്‍ നഗരത്തിലെ ആശുപത്രിയിലെത്തിച്ചാണ് പരിശോധന നടത്തിയത്.
ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സൂഫിയയെ ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് കൊണ്ടുവന്നത്.
ആംബുലന്‍സില്‍ നിന്നും ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് പോകാന്‍ സ്‌ട്രെച്ചറായിരുന്നു ആദ്യം കൊണ്ടുവന്നത്. എന്നാല്‍ സ്‌ട്രെച്ചറില്‍ കിടക്കാന്‍ സൂഫിയ വിസമ്മതിച്ചു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവരുടെ സഹായത്തോടെ നടന്നു.
എന്നാല്‍ മുകള്‍ നിലയിലേയ്ക്ക് പോകേണ്ടതിനാല്‍ പിന്നീട് വീല്‍ചെയര്‍ കൊണ്ടുവന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടര്‍ ലളിതാംബിക സൂഫിയയെ സ്‌കാനിംഗിന് വിധേയയാക്കി.
സ്‌കാനിംങ് കഴിഞ്ഞ് ഗൈനക്കോളജി വിഭാഗത്തിലേയ്ക്ക് പോകുമ്പോള്‍ സൂഫിയ ഇരുന്ന വീല്‍ചെയര്‍ ഒടിഞ്ഞത് പരിഭ്രാന്തി പരത്തി. ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസുകാരും ജീവനക്കാരും താങ്ങിപ്പിടിച്ചതിനാല്‍ അപകടം ഒഴിവായി.
ഉച്ചക്ക് ഒന്നരമണിയോടെ ഇവരെ തിരികെ വണ്ടാനം മെഡിക്കല്‍ കോളെജിലേയ്ക്ക്തന്നെ കൊണ്ടുപോയി.
സൂഫിയയുടെ ജാമ്യഹര്‍ജിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച വാദം കേള്‍ക്കും. കളമശേരിയില്‍ ബസ് കത്തിക്കാനായി നടത്തിയ ഗൂഡാലോചനയില്‍ സൂഫിയയ്ക്ക് പ്രധാന പങ്കുണ്ടെന്നാണ് പൊലീസിന്റെ നിലപാട്.












Click it and Unblock the Notifications