സൂഫിയയ്ക്ക് ജാമ്യം അനുവദിച്ചു

ഒരു ലക്ഷം രൂപയുടേയും തുല്യമായ രണ്ട് ആള്‍ ജാമ്യവും അടങ്ങുന്ന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
ഇതിന് പുറമേ കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജില്ല വിട്ടുപോകാന്‍ പാടില്ലെന്നും പാസ്‌പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി സൂഫിയയോട് നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലായിരുന്നു സൂഫിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
2005 ല്‍ കേസ് വന്നപ്പോള്‍ ഉണ്ടായിരുന്ന തെളിവുകളില്‍ കൂടുതലായി ഒന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന സൂഫിയയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചുകൊണ്ട് കോടതി ജാമ്യം അനുവദിച്ചത്.












Click it and Unblock the Notifications