കൊളംബിയ ഗവര്‍ണറെ തട്ടിക്കൊണ്ടു പോയി വധിച്ചു

ഇടതുപക്ഷ ഒളിപ്പോരാളികളുടെ സംഘടനയായ റവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്ക്) അംഗങ്ങളാണ് തട്ടിക്കൊണ്ട് പോയത്. സൈനിക വേഷത്തില്‍ ഗവര്‍ണറുടെ വീട്ടിലെത്തിയ ഫാര്‍ക്ക് പോരാളികള്‍ അദ്ദേഹത്തെ ഭാര്യയുടെ മുന്നില്‍ വച്ച് വലിച്ചിഴച്ചു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ വധിക്കുകയും ചെയ്തു. പിന്നീടു നടത്തിയ തിരച്ചിലില്‍ ഫ്‌ളോറന്‍ഷ്യയില്‍ നിന്നാണ് 69കാരനായ ക്യൂലറുടെ മൃതദേഹം കണ്ടെത്തിയത്.
തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനവും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2002 നുശേഷം ആദ്യമായാണ് ഒരു പ്രമുഖ നേതാവ് കൊളംബിയയില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഒളിപ്പോരാളി സംഘടനയാണ് ഫാര്‍ക്ക്.












Click it and Unblock the Notifications