തെലുങ്കാന: ആന്ധ്രയില്‍ 48 മണിക്കൂര്‍ ബന്ദ്

കേന്ദ്ര സര്‍ക്കാറിന്റെ വിശ്വാസവഞ്ചനയില്‍ പ്രതിഷേധിച്ച് ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു എം.പി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം സ്പീക്കര്‍ക്ക് അയച്ചുകൊടുത്തു. ടിആര്‍എസിന്റെ അഞ്ച് എംഎല്‍എമാരും രാജിനല്‍കിയിട്ടുണ്ട്.
തെലുങ്കാനമേഖലയില്‍ നിന്നുള്ള വിവിധ പാര്‍ട്ടികളിലെ എം.എല്‍.എമാരും എം.പിമാരും വരും ദിവസങ്ങളില്‍ രാജിവെക്കുമെന്ന് ചന്ദ്രശേഖര്‍ റാവു അറിയിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തെലുങ്കാനയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ പ്രസ്താവനയിലൂടെ തങ്ങളെ ഒരിക്കല്‍ കൂടി കേന്ദ്രം വഞ്ചിക്കുകയായിരുന്നുവെന്ന് റാവു കുറ്റപ്പെടുത്തി.
'കേന്ദ്ര തീരുമാനത്തില്‍ വ്യക്തതയില്ല. അഭിപ്രായസമന്വയമെന്ന പേരില്‍ 150 വര്‍ഷമെങ്കിലും അവര്‍ തള്ളിനീക്കും' കോണ്‍ഗ്രസ് നേതാവ് ജനറെഡ്ഡിയുടെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാവു പറഞ്ഞു. വ്യാഴാഴ്ച ചേരുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി തുടര്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ദിനോടനുബന്ധിച്ച് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആന്ധ്ര സര്‍ക്കാര്‍ തെലുങ്കാന മേഖലയിലെങ്ങും 144 പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications