തെലുങ്കാന: 11 കോണ്‍ഗ്രസ് എം.പിമാരും രാജിക്ക്

രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കോ ലോക് സഭ സ്പീക്കര്‍ക്കോ നല്‍കാനാണ് തീരുമാനം. തങ്ങളുടെ വികാരം സോണിയ ഗാന്ധിയെ അറിയിക്കുമെന്നും ഇവര്‍ അറിയിച്ചു.
തെലുങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ ദില്ലിയിലെ ആന്ധ്രാഭവനില്‍ അടിയന്തിര യോഗം ചേര്‍ന്നിട്ടുണ്ട്.
അതേസമയം തെലുങ്കാനയില്‍ നിന്നുള്ള മറ്റൊരു എം.പിയായ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ തീരുമാനം വ്യക്തമല്ല. തെലുങ്കാന പ്രശ്നത്തില്‍ ടിആര്‍എസ് നേതാവ് കെ.ചന്ദ്രശേഖര റാവുവും വിജയശാന്തിയും എം.പി സ്ഥാനം രാജിവച്ചു. എട്ട് എം.എല്‍.എമാര്‍ കൂടി രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications