രാത്രിയിലും പതാക ഉയര്‍ത്തിക്കെട്ടാം

സൂര്യാസ്തമയത്തോടെ ഉയര്‍ത്തിയ ദേശീയ പതാക താഴ്ത്തിക്കെട്ടണമെന്നാണ് വ്യവസ്ഥ. ഉയരമുള്ള കൊടിമരവും പതാകയും വ്യക്തമായി കാണാന്‍ മതിയായ പ്രകാശ സംവിധാനം വേണമെന്ന ഉപാധിവച്ചുകൊണ്ടാണ് ഈ വ്യവസ്ഥ പിന്‍വലിക്കുന്നത്.
പ്രമുഖ വ്യവസായിയും പാര്‍ലമെന്റ് അംഗവുമായ നവീന്‍ ജിന്‍ഡാല്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
രാത്രിയിലും പതാക ഉയര്‍ത്തിക്കെട്ടാന്‍ വേണ്ടി കഴിഞ്ഞ ജൂണിലാണ് ജിന്‍ഡാല്‍ ആഭ്യന്തരമന്ത്രാലയത്തിന് നിവേദനം നല്‍കിയത്. 100അടിയില്‍ ഉയരമുള്ള കൊടിമരത്തില്‍ വലിയ ദേശീയ പതാക രാപ്പകല്‍ ഭേദമില്ലാതെ പലരാജ്യങ്ങളിലും ഉയര്‍ത്തിക്കെട്ടുന്നതായി അദ്ദേഹം നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ദേശീയ പതാകം ഉയര്‍ത്താനുള്ള അവകാശം പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയും ജിന്‍ഡാല്‍ നടത്തിയ നിയമയുദ്ധത്തിന്റെ ഫലമായിരുന്നു.
തന്റെ ഫാക്ടറിക്ക് മുന്നില്‍ ഉയര്‍ത്തിയ ദേശീയ പതാക എടുത്തുമാറ്റണമെന്ന ഉത്തരവിനെത്തുടര്‍ന്നായിരുന്നു അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
ഇതിനെത്തുടര്‍ന്ന് 2002 ജനുവരി 26 മുതലാണ് രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.












Click it and Unblock the Notifications