എന്‍ഐഎയ്ക്ക് കൂടുതല്‍ കേസുകള്‍

കേരളം നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിന് സമാനമായ കേസുകളാണ് സംഘത്തിന് നല്‍കുക. ഇതില്‍ ബേപ്പൂര്‍ സ്‌ഫോടനവും പൈപ്പ് ബോംബുകള്‍ കണ്ടെതുത്ത സംഭവവും ഉള്‍പ്പെടും.
കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.
സമാനസ്വഭാവമുള്ള കേസുകള്‍ അന്വേഷിക്കാനുള്ള അനുമതി, സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ ആവശ്യങ്ങളാണ് എന്‍ഐഎ പ്രധാനമായും ഉന്നയിച്ചിരുന്നത്.
കേരളത്തിലെ തീവ്രവാദ ബന്ധമുള്ള കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രിസ്മസിന് ശേഷം എന്‍ഐഎ എസ്പി മുകേഷ് കുമാര്‍ സിങ് കേരളത്തിലെത്തും.
അതിന് മുമ്പ് കേസിലെ പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലെടുക്കുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടുന്നതിനുള്ള നപടികളും തുടങ്ങിയിട്ടുണ്ട്.
ഇതുവരെ പരിശോധിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ നിഴലിലുള്ള രാഷ്ട്രീയ നേതാക്കളെയും എന്‍ഐഎ ചോദ്യം ചെയ്യും.


Click it and Unblock the Notifications