വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഷിബു സോറന്‍

തന്നെ മുഖ്യമന്ത്രിക്കാന്‍ പിന്തുണ നല്‍കുന്നവര്‍ എന്‍ഡിഎ ആയാലും യുപിഎ ആയാലും അവര്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍ ജെഎംഎം പിന്തുണ നല്‍കുമെന്നും സോറന്‍ പറഞ്ഞു.
ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ ഒറ്റക്കക്ഷിയ്ക്കും ഭൂരിപക്ഷം നേടാന്‍ കഴിയാത്ത അവസരത്തില്‍ 18 സീറ്റുകള്‍ സ്വന്തമാക്കിയ ജെഎംഎം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.
81 അംഗങ്ങളുള്ള നിയമസഭയില്‍ 25 സീറ്റ് നേടിയ കോണ്‍ഗ്രസ്-ജെവിഎം ആണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി.
സോറന്റെയും 13 സ്വതന്ത്രരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതേസമയം തന്നെ 20 സീറ്റ് നേടിയ ബിജെപി-ജെഡിയു സഖ്യവും സോറനുമായി ധാരണയിലെത്താന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications