പുതുവര്‍ഷം ആഘോഷിക്കാന്‍ ബ്രിട്‌നി കേരളത്തില്‍

കുമരത്ത് ഹൗസ് ബോട്ടില്‍ പുതുവര്‍ഷം ആഘോഷിക്കുകയാണ് ബ്രിട്‌നിയുടെ പരിപാടി. ആലപ്പുഴയിലെ ഏറ്റവും വലിയ ഇരുനില ഹൗസ് ബോട്ടാണ് ബ്രിട്‌നി ആഘോഷത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
29നെത്തുന്ന താരം മൂന്നു ദിവസം ഇവിടെ തങ്ങുമെന്നാണ് അറിയുന്നത്. സൗകര്യങ്ങള്‍ ഏറെയുള്ള ഹോട്ടലുകളെല്ലാം വേണ്ടെന്ന് വച്ച് ബ്രിട്‌നി ഹൗസ് ബോട്ട് തിരഞ്ഞെടുത്തത് കായല്‍ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാനാണത്രേ.
ബോട്ടില്‍ ഇവര്‍ക്കായി നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കും. കായലിനെ ലോകത്തിലെ ഒന്നാം കിട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ തിരഞ്ഞെടുത്തിരുന്നു. ഇക്കാര്യം അറിഞ്ഞാണ് ബ്രിട്‌നിയും കായല്‍ സൗന്ദര്യം നുകരാന്‍ തീരുമാനിച്ചത്.
ഹൗസ് ബോട്ട് സവാരി മടുത്താല്‍ താമസിക്കാനായി കുമരകത്തെ ഒരു പ്രമുഖ ഹോട്ടലില്‍ താരം മുറി ബുക്ക്‌ചെയ്യുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications