എല്ലാം ചെയ്തത് സൂഫിയയാണെന്ന് മണി

ബുധനാഴ്ച രാവിലെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരായ മണി മദനിയല്ല തന്നെ ഒളിപ്പിച്ചതെന്നായിരുന്നു കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സൂഫിയ മദനിയാണ് തന്നെ ഒളിപ്പിച്ചതെന്ന് ഇയാള്‍ മൊഴി മാറ്റി.
പൊലീസ് വിട്ടയച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് തനിക്ക് നസീറുമായി ബന്ധമുണ്ടെന്ന കാര്യം ഇയാള്‍ വെളിപ്പെടുത്തിയത്.
രാവിലെ കോടതി പരിസരത്തുവച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈകീട്ട് ഏഴുമണിയോടെയാണ് വിട്ടയച്ചത്.
സൂഫിത്ത എന്നാണ് ഇയാള്‍ സൂഫിയയെ പരാമര്‍ശിച്ചത്. സൂഫിയയുടെ നിര്‍ദ്ദേശപ്രകാരം മൈലക്കാട്ട് ഷാന്റെ അടുത്തായിരുന്നു താമസം.
സൂഫിത്ത പറഞ്ഞിട്ടാണ് കൊല്ലത്തേക്ക് പോയത്. കോടതിയില്‍ കൊടുത്ത മൊഴി മാറ്റി പത്രക്കാരോട് പറയാനാണ് കൊല്ലത്തേക്ക് പോയത്- മണി പറഞ്ഞു.
മദനിയെ അറിയുമോ എന്ന ചോദ്യത്തിന് കോയമ്പത്തൂരില്‍വച്ചേ അറിയാം എന്നായിരുന്നു മണിയുടെ മറുപടി. മണിയെ ചോദ്യം ചെയ്തതില്‍ നിന്നും ഒട്ടേറെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
പൊള്ളാച്ചി സ്വദേശിയായ മണി കവര്‍ച്ച കേസില്‍ പ്രതിയായാണ് കോയമ്പത്തൂര്‍ ജയിലില്‍ എത്തിയത്. ജയില്‍വിട്ടശേഷം മതംമാറി ആയിപ്പുഴയിലെ ഹസീനയെ വിവാഹം ചെയ്തു.












Click it and Unblock the Notifications