സ്മാര്‍ട് സിറ്റി: പതിനൊന്നാം യോഗവും അലസി

പദ്ധതിയിലെ 12ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം ടീകോമിന് സ്വതന്ത്രാവകാശം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
സ്വതന്ത്രാവകാശം പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തിയാല്‍മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്നും അക്കാര്യം സര്‍ക്കാറിനെ വീണ്ടും ധരിപ്പിക്കുമെന്നും ഡയറക്ടര്‍ ബോര്‍ഡിലെ ടീകോം പ്രതിനിധികള്‍ ആവശ്യപ്പെട്ടുവെങ്കിലും പരിഗണിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യം തങ്ങളെ ബാധിച്ചിട്ടില്ലെന്നും തങ്ങള്‍ ദുബയില്‍ നിര്‍മ്മിച്ച ഇന്റര്‍നെറ്റ് സിറ്റിയും, മീഡിയാ സിറ്റിയും സന്ദര്‍ശിച്ചാല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഇക്കാര്യം മനസ്സിലാകുമെന്നും ടീകോം പ്രതിനിധികള്‍ പറഞ്ഞു.
ദുബയിലെ അതേ സൗകര്യങ്ങളോടെയുള്ള സ്മാര്‍ട് സിറ്റിയാണ് ടീകോം കൊച്ചിയിലും വിഭാവനം ചെയ്യുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ എണ്‍പത് ലക്ഷം ചതുരശ്ര അടി നിര്‍മ്മാണപ്രവര്‍ത്തനം നടന്ന സ്വാശ്രയ ആധുനിക നഗരമായി സ്മാര്‍ട്സിറ്റി മാറും.
അത്തരമൊരു സംവിധാനത്തിനുവേണ്ട അടിസ്ഥാന സൗകര്യമൊരുക്കാന്‍ വേണ്ടിയാണ് ഭൂമിയില്‍ സ്വതന്ത്രാവകാശം ചോദിക്കുന്നത്. അങ്ങനെ കിട്ടുന്ന ഭൂമി മറിച്ചുവില്‍ക്കാന്‍ തങ്ങള്‍ക്ക് താല്പര്യമില്ല- ടീകോം പ്രതിനിധികള്‍ അറിയിച്ചു.
സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള എല്ലാ നടപടികളുമായി തങ്ങള്‍ മുന്നോട്ടുപോകുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ഫരീദ് അബ്ദുള്‍ റഹ്മാനും മന്ത്രി എസ് ശര്‍മയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്മാര്‍ട്സിറ്റി സിഇഒയും ടീകോം പ്രതിനിധിയുമായ ഫരീദ് അബ്ദുള്‍ റഹ്മാന്, ഡയറക്ടര്‍മാരായ രവി ഗിള്‍, അനിരുദ്ധ് ഡാംഗെ, ദീപക് പത്മനാഭന്, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ മിഥുന് വീരു, സ്മാര്‍ട്സിറ്റി ചെയര്മാന് മന്ത്രി എസ് ശര്‍മ്മ, ഐടി സെക്രട്ടറി ഡോക്ടര്‍ അജയ് കുമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications