Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു

Paul George
ആലപ്പുഴ: പോള്‍ മുത്തൂറ്റ് വധക്കേസില്‍ അന്വേഷണ സംഘം വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു. രാമങ്കരി മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മജിസ്‌ട്രേട്ട് നേരത്തേ തിരച്ചയച്ച കുറ്റപത്രത്തില്‍ ഒരു മാറ്റവും വരുത്താതെയാണ് രണ്ടാമതും സമര്‍പ്പിച്ചിരിക്കുന്നത്. പതിനഞ്ച് പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് രാമങ്കരി ഒന്നാം ക്ലാസ് കോടതി നേരത്തേ കുറ്റപത്രം തിരിച്ചയച്ചത്.

ഈ നടപടി അധികാരപരിധിയുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കായിരുന്നു. മാത്രമല്ല കുറ്റപത്രം മടക്കിയ കോടതിയുടെ ഉത്തരവ് ബുധനാഴ്ച ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ആദ്യ കുറ്റപത്രത്തില്‍ മാറ്റങ്ങളൊന്നും വരുത്താതെ വീണ്ടും സമര്‍പ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ടോമിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ പൊലീസ് നേരത്തേതന്നെ വിശദമായി പരിശോധിച്ചതാണെന്ന് ടോമി അറിയിച്ചു. കോടതി കുറ്റപത്രം തിച്ചയയ്ക്കുന്നത് അപൂര്‍വ്വ നടപടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+