ശബരിമലയില്‍ ചുഴലിക്കാറ്റ് നാശം വിതച്ചു

മണിക്കൂറില്‍ 300 കിലോ മാലിന്യം കത്തിക്കുന്ന സംസ്‌ക്കരണ പ്ലാന്റിന്റെ കുഴലാണ് തകര്‍ന്നുവീണത്. തൊട്ടടുത്ത് രണ്ട് പ്ലാന്റ് പുതിയതായി ഉണ്ടാക്കിയെങ്കിലും ഇതിനുള്ള വൈദ്യുതി ലഭിക്കാത്തതിനാല്‍ മാലിന്യസംസ്‌കരണം പ്രതിസന്ധിയിലാകും.
ചുഴലിക്കാറ്റിനിടെ പമ്പയിലെ അയ്യപ്പസേവാസംഘം ഓഫീസിന് തീപിടിയ്ക്കുകയുമുണ്ടായി. അഗ്നിശമനസേന എത്തി തീയണച്ചതിനാല്‍ നാശനഷ്ടമുണ്ടായില്ല. പാചകവാതകം ചോര്‍ന്നതാണ് തീപിടുത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
സമീപത്തുള്ള പോലീസ് ബാരക്കിന്റേയും വിരിപ്പുരയുടേയും മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല കെട്ടിടങ്ങളുടേയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
സന്നിധാനത്ത് മരക്കൂട്ടത്തിന് സമീപം നടപാതയ്ക്ക് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റിയതോടെ ഗതാഗതതടസ്സം ഒഴിവായി.












Click it and Unblock the Notifications