കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിവാരി ലൈംഗികാപവാദം നിഷേധിച്ചു

  • By Staff
Google Oneindia Malayalam News

Tiwari
ഹൈദരാബാദ്: തനിക്കെതിരെ എബി‌എന്‍ ആന്ധ്രജ്യോതി ടിവി ചാനല്‍ കൊണ്ടുവന്ന ലൈംഗിക ആരോപണം ആന്ധ്രപ്രദേശ് ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായ എന്‍ഡി തിവാരി (86) നിഷേധിച്ചു.

താന്‍ ജീവിതസായാഹ്നത്തില്‍ എത്തി നില്‍ക്കുന്ന ഒരാളാണെന്ന് പറയുന്ന ഗവര്‍ണറുടെ പ്രസ്താവനയില്‍ ഭയരഹിതമായും പക്ഷപാത രഹിതമായും ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തുന്നത് തുടരുമെന്ന് പറയുന്നു.

ക്രിസ്തുമസ് ദിനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ക്രിസ്തുമസ് ദിനമാണെന്ന് ഓര്‍മ്മിപ്പിയ്ക്കുകയും സമൂഹത്തില്‍ ക്ഷമയും സാഹോദര്യവും നിലനില്‍ക്കാനുള്ള ആശംസയും നല്‍കുന്നുണ്ട്.

തിവാരിയോട് രൂപസാദൃശ്യമുള്ള ഒരു വൃദ്ധന്‍ മൂന്ന് യുവതികളോടൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളാണ് ചാനല്‍ വെള്ളിയാഴ്ച കാലത്ത് സംപ്രേഷണം ചെയ്തത്. 17നും 25നും ഇടയ്ക്ക് പ്രായമുള്ളവരാണ് സ്ത്രീകള്‍. ഇതിലൊരാള്‍ ഗര്‍ഭിണിയുമാണ്.

അതേസമയം, ഗവര്‍ണറും സ്ത്രീകളുമായുള്ള ലൈംഗിക ക്ലിപ്പുകള്‍ സം‌പ്രേക്ഷണം ചെയ്ത എബി‌എന്‍ ആന്ധ്രജ്യോതി ചാനലിന്റെ എം‌ഡി വെമുരി രാധാകൃഷ്ണ ടേപ്പുകള്‍ കൃത്രിമമല്ലെന്നും ആരോപണം കെട്ടിച്ചമച്ചതല്ലെന്നും വ്യക്തമാക്കി.

രാജ്ഭവന്‍ പോലെയുള്ള ഉന്നത കേന്ദ്രങ്ങളില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ഇനിമേല്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമമെന്ന് രാധാകൃഷ്ണ പറഞ്ഞു. അതേസമയം, ഭവിഷ്യത്തുകളെ കുറിച്ച് താന്‍ ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, രാജ്ഭവനിലെ വനിതാ ജീവനക്കാരെ തിവാരി ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു. മുന്‍ കേന്ദ്ര മന്ത്രി ഷേര്‍ സിംഗിന്റെ പൌത്രന്‍ രോഹിത് ശേഖര്‍ എന്ന 29 കാരന്‍ എന്‍ ഡി തിവാരി തന്റെ പിതാവാണെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചതും വാര്‍ത്തയായിരുന്നു.

തിവാരിയുടേത് എന്ന് പറയുന്ന ലൈംഗിക ക്ലിപ്പുകള്‍ സം‌പ്രേക്ഷണം ചെയ്യുന്നത് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. ഇതോടുള്ള ആദ്യ പ്രതികരണമെന്ന നിലയില്‍ സം‌പ്രേക്ഷണം ചെയ്ത ടേപ്പുകള്‍ വ്യാജമാണെന്ന് രാജ്ഭവന്‍ പ്രസ്താവന ഇറക്കിയിരുന്നു.

എന്നാല്‍, അപ്പോഴേക്കും ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ്ണ നടത്തുകയും തിവാരിയുടെ കോലം കത്തിക്കുകയും ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X