ആന്ധ്രയില്‍ 70 തീവണ്ടികള്‍ റദ്ദാക്കി

സമരക്കാര്‍ റെയില്‍വേ ട്രാക്കുകള്‍ തീവച്ച് നശിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് തുടര്‍ന്ന് ഹൈദരാബാദിലെ വിവിധ ഭാഗങ്ങളിലേക്കുള്ള 70 തീവണ്ടികള്‍ റദ്ദാക്കി. റദ്ദാക്കിയവയില്‍ കൂടുതലും പാസഞ്ചര്‍ ട്രെയിനുകളാണ്.
അതേസമയം, കഴിഞ്ഞ ദിവസത്തെ ബന്ധില്‍ അക്രമങ്ങള്‍ അരങ്ങേറിയ ഒസ്മാനിയ യൂണിവേഴ്സിറ്റി അടുത്തമാസം അഞ്ചു വരെ അടച്ചിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഒസ്മാനിയ യൂണിവേഴ്സിറ്റി ക്യാംപസില്‍ ഉണ്ടായ അക്രമത്തില്‍ ടിഡിപി പോളിറ്റ് ബ്യൂറോ അംഗം നാഗം ജനാര്‍ദ്ധന റെഡ്ഡി ഉള്‍പ്പെടെയുളള നേതാക്കള്‍ക്കു പരുക്കേറ്റ സംഭവത്തില്‍ ആന്ധ്രപ്രദേശ് സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അക്രമികള്‍ക്കെതിരെ ക്രിമിനല്‍ കേസാണു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications