ബസ് കത്തിക്കല്‍: ഒന്‍പതാം പ്രതി അറസ്റ്റില്‍

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാസറിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
കളമശ്ശേരി സംഭവത്തിനുശേഷം ഒളിവിലായിരുന്ന നാസര്‍ ബുധനാഴ്ചയാണ് കര്‍ണാകടയിലെ ഹൊസൂറിനടുത്ത് ശ്രീരാമപുരയില്‍ വച്ച് കര്‍ണാടക പോലീസിന്റെ പിടിയിലായത്.
മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുമ്മായം നാസര്‍ ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പാണ് നാസര്‍ പിടിയിലായത്.
ഇയാളെ പിന്നീട് കേരള പോലീസിന് കൈമാറുകയായിരുന്നു. വാഹന മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്. എറണാകുളം പൂക്കാട്ടുപടി സ്വദേശിയാണ് നാസര്‍.
ബസ് കത്തിച്ചശേഷം തടിയന്റവിട നസീറിനെ രക്ഷപെടുത്താന്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെടുത്തു. പെരുമ്പാവൂരില്‍ നസീറിന് ഒളിവില്‍ താമസിക്കാന്‍ ബോംബ് ഇസ്മായിലിനൊപ്പം വീടു തരപ്പെടുത്തിയതു താനാണെന്നു നാസര്‍ സമ്മതിച്ചു.












Click it and Unblock the Notifications