ബസ് കത്തിക്കല്‍: രണ്ടുപേരെക്കൂടി പ്രതിചേര്‍ത്തു

പെരുമ്പാവൂര്‍ സ്വദേശികളായ ഉസ്മാന്‍, കുഞ്ഞുമോന്‍ എന്നിവരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഇരുവരും പെരുമ്പാവൂര്‍ എടത്തല സ്വദേശികളാണ്. ഇവരെക്കൂടി പ്രതിചേര്‍ത്തതോടെ കേസില്‍ മൊത്തം 16 പ്രതികളായി.
പെരുമ്പാവൂരില്‍ തടിയന്റവിട നസീറിന് ഒളിത്താവളം ഒരുക്കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. കളമശേരി ബസ് കത്തിക്കലിനു ശേഷം കുമ്മായം നാസറിന്റെ ബൈക്കില്‍ പൂക്കാട്ടുപടിയിലെത്തിയ നസീറും കൂട്ടാളി ഹാലിമിനും ഒളിച്ചുകഴിയാന്‍ വീടു തരപ്പെടുത്തി നല്‍കിയത് ഇവര്‍ കൂടി ചേര്‍ന്നാണെന്നാണുവിവരം.
നവംബറില്‍ കണ്ണൂര്‍ നവാസ് എന്നയാള്‍ പിടിയിലായപ്പോള്‍ ഇവരെ കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചിരുന്നു. ഒളിവില്‍ കഴിയുന്ന ഇരുവര്‍ക്കുമായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications