ഉണ്ണിത്താന്‍ പ്രശ്നം: തെളിവെടുപ്പ് തുടങ്ങി

മുതിര്‍ന്ന നേതാവ് എന്‍.പി.മൊയ്‌തീനാണു തെളിവെടുപ്പു നടത്തുന്നത്. വെള്ളിയാഴ്ച മഞ്ചേരിയിലെത്തിയ അദ്ദേഹം 20 പേരില്‍നിന്നു തെളിവുകള്‍ ശേഖരിച്ചു.
ഇതുസംബന്ധിച്ചുള്ള കെപിസിസിയുടെ മാര്‍ഗരേഖ ലഭിച്ചതോടെയാണു തെളിവെടുപ്പു തുടങ്ങിയത്. ഉണ്ണിത്താനെ നാട്ടുകാര്‍ തടഞ്ഞുവച്ച വീട്ടിനടത്തുള്ള താമസക്കാരില്‍ നിന്നും മഞ്ചേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്നുമാണ് മൊഴിയെടുത്തത്.
രാജ്‌മോഹന്‍ ഉണ്ണിത്താനില്‍നിന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സ്ത്രീയില്‍ നിന്നും ഇതുസംബന്ധിച്ച് തെളിവെടുക്കും. ഞായറാഴ്‌ചയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെയും യുവതിയേയും മഞ്ചേരിയിലെ വാടകക്കെട്ടിടത്തില്‍നിന്നു പിടികൂടിയത്.
തുടര്‍ന്ന് കേന്ദ്രനേതൃത്വത്തിന്റെ അനുവാദത്തോടെ കെപിസിസി അദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications