കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല്ലാര്‍പാടം പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയാകും

  • By Staff
Google Oneindia Malayalam News

Vallarpadam Project
കൊച്ചി: വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ (ഐസിടിടി) പദ്ധതി അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ.മോഹന്‍ദാസ് അറിയിച്ചു.

2011 ജനുവരിയോടെ പുതു വൈപ്പിനിലെ ദ്രവീകൃത പ്രകൃതി വാതക ടെര്‍മിനല്‍ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്നും 2010 മാര്‍ച്ച് അവസാനത്തോടെ വല്ലാര്‍പാടം പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്നും അദ്ദേഹം അറിയിച്ചു.

വല്ലാര്‍പാടം, എല്‍എന്‍ജി പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായിലെ സാമ്പത്തിക പ്രതിസന്ധി വല്ലാര്‍പാടം പദ്ധതിയെ ബാധിച്ചിട്ടില്ലെന്നും കെ.മോഹന്‍ദാസ് പറഞ്ഞു. ഇരുപദ്ധതികളുടെയും നിര്‍മാണ പുരോഗതി അവലോകനം ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X