തെലുങ്കാന: പിന്നാക്കം പോയിട്ടില്ലെന്ന് മൊയ്ലി

പ്രഖ്യാപനത്തില്‍ വെള്ളം ചേര്‍ത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിയമമന്ത്രിയും ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ എം. വീരപ്പ മൊയ്‌ലി അറിയിച്ചു.
ആന്ധ്ര വിഭജിക്കാനുള്ള പ്രമേയത്തെ നിയമസഭയില്‍ അനുകൂലിക്കാമെന്ന് ഉറപ്പ് നല്‍കിയ ശേഷം അതില്‍ നിന്ന് പിന്മാറിയത് പ്രതിപക്ഷ കക്ഷികളാണെന്നും മൊയ്‌ലി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി കെ റോസയ്യ ഡിസംബര്‍ ഏഴിന് വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ സംസ്ഥാന രൂപവല്‍ക്കരണത്തിന് അനുകൂലമായിരുന്നു. അതിന് ശേഷം അവര്‍ അതില്‍ നിന്ന് പിന്നാക്കം പോകുകയായിരുന്നു.
'കേന്ദ്രത്തിന്റെ ഏകാധിപത്യ മനോഭാവമല്ല. ജനാധിപത്യ രീതിയില്‍ വിവിധ തലങ്ങളിലായി ചര്‍ച്ചകളിലൂടെ മാത്രമേ കേന്ദ്രത്തിന് പ്രവര്‍ത്തിക്കാനാകൂ'-അദ്ദേഹം പറഞ്ഞു.
തെലുങ്കാന വിഷയത്തില്‍ രാജി പ്രഖ്യാപിച്ച 13 കോണ്‍ഗ്രസ് എം.പിമാരും വീരപ്പ മൊയ്‌ലിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തു.












Click it and Unblock the Notifications