നേതാക്കളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടും: സിപിഎം

പിഴവുകളുണ്ടായാല്‍ അച്ചടക്കനടപടി സ്വീകരിക്കുന്നതിന് പകരം അതു തിരുത്താന്‍ അവസരം നല്‍കാനും യോഗം തീരുമാനിച്ചു.
അച്ചടക്കനടപടികള്‍ പരിശോധിക്കാനുള്ള കേന്ദ്ര അച്ചടക്ക കമ്മിഷന്‍ രൂപീകരണം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു വിടണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാനായി ഏതൊക്കെ കാര്യങ്ങളാണു പരിഗണിക്കേണ്ടത് എന്നതിനെക്കുറിച്ച് ഞായറാഴ്ച രൂപരേഖ തയാറാക്കും.
തുടര്‍ന്ന് ഏതൊക്കെ മേഖലകളിലാണ് അംഗങ്ങള്‍ക്കു തെറ്റു പറ്റിയതെന്നു ചൂണ്ടിക്കാട്ടി തിരുത്താന്‍ ആവശ്യപ്പെടും.
പാര്‍ട്ടിയിലെ വിവിധ മേഖലകളിലുള്ള അച്ചടക്കനടപടികള്‍ പരിശോധിക്കാന്‍ കേന്ദ്ര അച്ചടക്ക കമ്മിഷന്‍ രൂപീകരിക്കുന്ന കാര്യം കഴിഞ്ഞ പി.ബി യോഗത്തില്‍ ചര്‍ച്ചയ്‌ക്കു വന്നിരുന്നു.
പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യേണ്ട കാര്യമായതിനാല്‍ അതു പാര്‍ട്ടി കോണ്‍ഗ്രസില്‍ വേണമെന്ന് ശനിയാഴ്ചത്തെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരളത്തില്‍നിന്നുള്ള പി.ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ശനിയാഴ്ച കേരളത്തില്‍ പാര്‍ട്ടിയ്ക്ക് പിഡിപിയുമായുള്ള ബന്ധം ചര്‍ച്ചയ്ക്ക് വരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നില്ല.












Click it and Unblock the Notifications