തിരുത്തല്‍ രേഖയുടെ കരട് തയ്യാറായി

കേന്ദ്ര കമ്മിറ്റി, പിബി തലത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ പ്രവണതകള്‍ നിലനില്‍ക്കുന്നുവെന്നും കമ്യൂണിസ്റ്റ് നേതാക്കളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ അഭാവം കേന്ദ്ര കമ്മിറ്റി തലത്തില്‍ ഉണ്ടെന്നും യോഗം വിലയിരുത്തി.
നേതാക്കള്‍ ആത്മ വിമര്‍ശാനാത്മകവും അതേസമയം മറ്റുള്ള നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ വേണ്ടമാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമായ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്. വ്യക്തിപരമായും സംഘടനാപരമായും പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ 29, 30, 31 തീയതികളില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കരട് രൂപരേഖ സമര്‍പ്പിക്കും. അതിനു മുമ്പ് ചേരുന്ന പിബി യോഗത്തില്‍ രൂപരേഖയെ കുറിച്ചുള്ള കൂട്ടായ അവലോകനവും നടക്കും.
തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താനും നേതാക്കളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടാനും കഴിഞ്ഞ ദിവസം പിബി യോഗത്തില്‍ തീരുമാനമായിരുന്നു.
അതേസമയം, തെറ്റുതിരുത്തല്‍ നടപടി നടപ്പാക്കുന്നതിന്റെ ഭാഗമായി ആര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്നും തീരുമാനമെടുത്തിട്ടുണ്ട്.












Click it and Unblock the Notifications