Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഐഎയുടെ താല്‍പര്യം സംശയകരം: കോടിയേരി

Kodiyeri Balakrishnan
ദില്ലി: കേരളത്തിലെ തീവ്രവാദ കേസുകളോട്‌ മാത്രം എന്‍ഐഎക്കുള്ള കൂടുതല്‍ താല്‍പര്യം തോന്നുന്നതെന്താണെന്ന് താല്‍പര്യം പരിശോധിക്കേണ്ടതുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

ബാംഗ്ലൂര്‍, അഹമ്മദാബാദ്‌, സൂറത്ത്‌ സ്‌ഫോടനങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന എന്‍ഐഎ കേരളത്തിലെ കേസുകളില്‍ മാത്രമാണ്‌ താല്‍പര്യം കാണിക്കുന്നത്‌. ഏത്‌ കേസ്‌ അന്വേഷിക്കുന്നതിനും സംസ്‌ഥാനത്തിന്‌ എതിര്‍പ്പില്ല.

എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുന്നതു സംബന്ധിച്ച സംസ്‌ഥാന സര്‍ക്കാരിന്‌ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്തു കാരണത്താലാണ്‌ കേസ്‌ ഏറ്റെടുക്കുന്നതെന്ന്‌ എന്‍.ഐ.എ വിശദീകരിക്കേണ്ടതുണ്ട്‌. സംസ്‌ഥാനത്തിന്റെ അധികാര പരിധി ലംഘിക്കുന്ന നടപടി അംഗീകരിക്കില്ല-കോടിയേരി പറഞ്ഞു.

2009-നു മുന്‍പുള്ള കേസുകള്‍ ഏറ്റെടുക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി വേണം. 2009-ലെ കേസുകള്‍ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ല. കാശ്‌മീര്‍ റിക്രൂട്ട്‌മെന്റ്‌ കേസില്‍ അന്വേഷണം പൂര്‍ത്തിയായതാണ്‌.

കേസുകള്‍ ഏറ്റെടുത്തതിന്റെ നിയമവശം പഠിക്കേണ്ടതുണ്ട്‌. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പുനരന്വേഷണം നടത്തണമെങ്കില്‍ എന്‍ഐഎക്ക്‌ കോടതിയുടെ അനുമതി വേണം- കോടിയേരി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+