വിമാനത്തില്‍ ഒളിച്ചുയാത്ര: യുവാവ് അറസ്റ്റില്‍

273 ഹജ് തീര്‍ഥാടകരുമായി സൗദി മെദീന വിമാനത്താവളത്തില്‍ നിന്ന് ജയ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് യാത്രാരേഖകകളൊന്നുമില്ലാതെ ടോയ്‌ലറ്റില്‍ ഒളിച്ച് ഇയാള്‍ യാത്രചെയ്തത്.
സൗദി മെദീന വിമാനത്താവളത്തില്‍ തൂപ്പുകാരനായി ജോലി നോക്കിയിരുന്ന യു.പി മൊറാദാബാദ് സ്വദേശിയായ ഹബീബാണ് ജോലിക്കാരുടെ കണ്ണുവെട്ടിച്ച് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ കയറി ഒളിച്ചത്.
വിമാനം പുറപ്പെട്ട് അരമണിക്കൂറിന് ശേഷം യാത്രക്കാരില്‍ ഒരാള്‍ ഹബീബിനെ കാണുകയും വിവരം വിമാന ജോലിക്കാരെ അറിയിക്കുകയുമായിരുന്നു.
തൂപ്പുകാരന്റെ ജോലി വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ച കരാറുകാരന്‍ പാസ്‌പോര്‍ട്ടുമായി മുങ്ങിയതിനെ തുടര്‍ന്ന് മറ്റ് പോംവഴികളില്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങാന്‍ ഈ വഴി തിരഞ്ഞെടുത്തതെന്ന് ഹബീബ് വിമാനജോലിക്കാരോട് പറഞ്ഞു.
ആരെയും ദ്രോഹിക്കാന്‍ താന്‍ ഉദ്ദേശിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. ക്യാപ്റ്റന്‍ പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് വിമാനം ലാന്‍ഡ് ചെയ്തതോടെ പോലീസ് ഹബീബിനെ അറസ്റ്റ് ചെയ്തു.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും രാജസ്ഥാന്‍ പോലീസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
പാസ്‌പോര്‍ട്ടോ വിസയോ ഒന്നുമില്ലാതെ ഒരാള്‍ വിമാനത്തിനുള്ളില്‍ പ്രവേശിച്ചത് ഗുരുതരമായ സുരക്ഷാ പാളിച്ചയായി വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications