ബിജെപി തുണച്ചു: സോറന് മുഖ്യമന്ത്രിയാകും

ബിജെപിയുടെയും ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെയും (എജെഎസ്യു) പിന്തുണയോടെയാണ് സോറന് സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
81 അംഗ നിയമസഭയില്‍ തന്നെ പിന്തുണയ്ക്കുന്ന 42 എംഎല്‍എമാരുടെ പട്ടിക, സോറന് ഗവര്‍ണര്‍ കെ. ശങ്കരനാരായണനു സമര്‍പ്പിച്ചു.
ജെഎംഎം. (18), ബിജെപി (18), എജെഎസ്യു (അഞ്ച്) എന്നിങ്ങനെയാണ് പുതിയ സഖ്യത്തിന്റെ കക്ഷിനില. ബന്ധു ടിര്‍കിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് ജനാധികാര്‍ മഞ്ചിന്റെ ഏക എംഎല്‍എയും ഈ സഖ്യത്തെ പിന്തണയ്ക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്ജുന് മുണ്ടെ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച ജനതാദള്‍-യു.വിന് രണ്ടു എംഎല്‍എമാരുണ്ട്. എന്നാല്‍ പുതിയ സര്‍ക്കാരിനു പിന്തുണ നല്കുന്ന കാര്യത്തില്‍ അവര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
നേരത്തേ രണ്ടു തവണ ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിപദത്തിലിരുന്ന ഷിബുസോറന് ബിജെപി നേതാവ് രഘുവര്‍ദാസ്, എജെഎസ്യു സഭാകക്ഷി നേതാവ് സുദേശ് മഹാതോ എന്നിവര്‍ക്കൊപ്പമാണ് ഗവര്‍ണറെ കണ്ടത്.
നേരത്തേ ബിജെപി മുന്‍ അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും സോറനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാരുണ്ടാക്കാന്‍ ധാരണയായത്.
സോറന് സര്‍ക്കാരില്‍ പങ്കാളിയാകണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി ഉപാധ്യക്ഷ കരുണ ശുക്ല പറഞ്ഞു. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ രഘുവര്‍ദാസിനെ നിയമസഭാനേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.
കോണ്‍ഗ്രസ് (14)- ജാര്‍ഖണ്ഡ് വികാസ്മോര്‍ച്ച പി. (11) സഖ്യമാണ് തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയത്. എന്നാല്‍ നിര്‍ണായകശക്തിയായ ജെഎംഎമ്മിന്റെ പിന്തുണ ഉറപ്പാക്കാന്‍ കഴിയാതെപോയത് അവര്‍ക്കു തിരിച്ചടിയായി. മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് ഷിബു സോറന് നിര്‍ബന്ധം പിടിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications