ലൈംഗികാപവാദം: തിവാരി ഗവര്‍ണര്‍ പദവി രാജിവച്ചു

ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നുവെന്നാണ് അദ്ദേഹം രാഷ്ട്രപതി പ്രതിഭാപാട്ടീലിനയച്ച രാജിക്കത്തില്‍ പറയുന്നത്.
പ്രായമുള്ള തിവാരിയെപ്പോലെ തോന്നിക്കുന്ന ഒരാള്‍ മൂന്നു സ്ത്രീകള്‍ക്കൊപ്പം കിടപ്പറ പങ്കിടുന്നതിന്റെ വിവാദദൃശ്യം സ്വകാര്യ ടി.വി.ചാനലായ 'എ.ബി.എന്‍-ആന്ധ്രജ്യോതി'കഴിഞ്ഞദിവസം സംപ്രേഷണം ചെയ്തിരുന്നു.
എണ്‍പത്തിയാറുകാരനായ തിവാരിയാണിതെന്നാണ് ചാനല്‍ റിപ്പോര്‍ട്ടുചെയ്തത്. സംഭവം ദേശീയതലത്തില്‍ വിവാദമുയര്‍ത്തി. വിവാദത്തെത്തുടര്‍ന്ന് തിവാരിയെ നീക്കണമെന്ന് ബിജെപിയും തെലുങ്കുദേശവും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു വിവിധ വനിതാ സംഘടനകള്‍ രാജ്ഭവനു മുന്നില്‍ പ്രതിഷേധസമരവും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് തിവാരിയുടെ രാജി.
ലക്ഷദ്വീപ് സന്ദര്‍ശനത്തിലുള്ള രാഷ്ട്രപതി മടങ്ങിയെത്തിയാലുടന്‍ കേന്ദ്രസര്‍ക്കാറിന്റെ ശുപാര്‍ശ പ്രകാരം രാജി സ്വീകരിക്കും. ഛത്തീസ്ഗഢ് ഗവര്‍ണര്‍ ഇ.എല്‍.എസ് നരസിംഹന് ആന്ധ്രയുടെ അധികച്ചുമതല നല്‍കുമെന്നാണ് സൂചന.
ചാനല്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതവും തനിക്കെതിരെയുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണെന്ന് തിവാരി കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തിവാരിയോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് അറിയുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളായ പ്രണബ് മുഖര്‍ജി, എ.കെ. ആന്റണി എന്നിവര്‍ അടിയന്തരയോഗം ചേര്‍ന്ന് പ്രതിസന്ധി ചര്‍ച്ചചെയ്തു.
ഒളിക്യാമറയിലൂടെയാണ് രാജ്ഭവനിലെ വിവാദ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് 'എ.ബി.എന്‍. ആന്ധ്രജ്യോതി' ചാനല്‍ അവകാശപ്പെട്ടു. രാജ്ഭവനില്‍ ജോലി നോക്കുന്ന ചില പെണ്‍കുട്ടികള്‍ തിവാരിയുമായി ഇടപഴകുന്ന ദൃശ്യങ്ങളും ചാനല്‍ കാണിച്ചിരുന്നു.
ഒപ്പം ഉത്തരാഖണ്ഡിലെ രാധിക എന്ന സ്ത്രീയുടെ മൊഴിയുമുണ്ട്. തിവാരിയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സഹായിവഴി രാജ്ഭവനില്‍ ഒരു സ്ത്രീയെ എത്തിച്ചുകൊടുത്തതായി അവര്‍ സമ്മതിച്ചു. ആന്ധ്രയില്‍ ഖനിലൈസന്സ് ഏര്പ്പാടാക്കിക്കൊടുക്കാമെന്ന വാഗ്ദാനം തിവാരി ലംഘിച്ചതിനാലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അവര്‍ പറഞ്ഞു.
രാജ്ഭവന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ആന്ധ്ര ഹൈക്കോടതി ഇടപെട്ടാണ് വിവാദ ദൃശ്യങ്ങളുടെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചത്. തിവാരി ചാനലിനെതിരെ അപകീര്‍ത്തി നോട്ടീസും അയച്ചു.
എന്നാല്‍, ചാനലില്‍ കാണിച്ചതെല്ലാം യഥാര്‍ഥ ദൃശ്യങ്ങളാണെന്നും അത് തെളിയിക്കാനാവശ്യമായ തെളിവുകളുണ്ടെന്നും 'എ.ബി.എന്‍-ആന്ധ്രജ്യോതി' ചീഫ് എഡിറ്റര്‍ വി. രാധാകൃഷ്ണ പറഞ്ഞു. അപകീര്‍ത്തിക്കേസ് കോടതിയിലെത്തിയാല്‍ തെളിവുകള്‍ ഹാജരാക്കും. തിവാരി അദ്ദേഹമിരിക്കുന്ന സ്ഥാനത്തെ അപമാനിച്ചതിനാലാണ് വിവാദദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications