രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേരളത്തില്‍

അഗത്തിയില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 11.15 ഓടെയാണ് രാഷ്ട്രപതി കൊച്ചിയിലെത്തിയത്.
ഗവര്‍ണര്‍ ആര്‍.എസ് ഗവായി, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മേയര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്നു അവരെ സ്വീകരിച്ചു.
ഞായറാഴ്ച പ്രത്യേക പരിപാടികളൊന്നുമില്ലാത്ത രാഷ്‌ട്രപതി തിങ്കളാഴ്ച ലേ മെറഡിയന്‍ ഹോട്ടലില്‍ നടക്കുന്ന വനിതാ അഭിഭാഷകരുശട ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയോടെ ഹൈദരാബാദിലേക്ക് തിരിക്കും.
രാഷ്‌ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,200 ഓളം പോലീസുകാരെയാണ് കൊച്ചിയില്‍ സുരക്ഷ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്. ഡിജിപി ജേക്കബ് പുന്നൂസിന്റെ നേതൃത്വത്തില്‍ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി.












Click it and Unblock the Notifications