ഇന്ത്യയില്‍ ആകാശ ആക്രമണത്തിന് സാധ്യത

വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു വിമാനം റാഞ്ചിയ തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ ഹെലികോപ്‌ടറുകള്‍ റാഞ്ചാനാണു പദ്ധതിയിട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്.
ചെറുവിമാനമോ ഹെലികോപ്‌ടറോ തട്ടിയെടുത്ത് അല്ലെങ്കില്‍ വാടകയ്‌ക്കെടുത്ത് ആക്രമണം നടത്താനാണു പദ്ധതി.
മുംബൈ ഭീകരാക്രമണത്തിന്റെ സുരക്ഷാവീഴ്‌ചകള്‍ കണ്ടെത്താനും പരിഹാരനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.ഡി. പ്രധാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയും ഇത്തരം ആക്രമണത്തിനുള്ള സാധ്യതയേക്കുറിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു.
മുംബൈ ഭീകരാക്രമണത്തിനു കടല്‍മാര്‍ഗമാണു സ്വീകരിച്ചതെങ്കില്‍ ഇനി വ്യോമമാര്‍ഗമാകുമെന്നും പ്രധാന്‍ സമിതി മുന്നറിയിപ്പു നല്‍കുന്നു.
ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ലഷ്‌കറെ തോയ്‌ബ പരിശീലനം നല്‍കിയ ചാവേര്‍ഗ്രൂപ്പ് ശ്രമിക്കുന്നതായി 2006 ഓഗസ്‌റ്റ് ഏഴിനു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി ആര്‍.സി. പ്രധാന്‍ സമിതിയുടെ 90 പേജ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications