പ്രാദേശിക വാദം പുതിയ വെല്ലുവിളി: മന്‍മോഹന്‍

കോണ്‍ഗ്രസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.
രാജ്യത്ത് വിഘടനവാദം ശക്തി പ്രാപിച്ചുവരികയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഏറ്റവും പ്രധാനയമേറിയ സമയമാണിതെന്നും മന്‍മോഹന്‍ പറഞ്ഞു.
രാജ്യം വികസനത്തിന്റെ പാതയിലാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതത്തെക്കുറിച്ച് രാജീവ് ഗാന്ധിക്കുണ്ടായിരുന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വികസനം ഗ്രാമങ്ങളിലേയ്ക്കും സാധാരണക്കാരിലേയ്ക്കും എത്തിച്ചേരണം.
സര്‍ക്കാരിന്റെ തൊഴിലുറപ്പ്, ഗ്രാമീണ ആരോഗ്യമിഷന്‍ തുടങ്ങിയ പദ്ധതികള്‍ ഈ ലക്ഷ്യം വെച്ചാണ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തറക്കല്ലിട്ടു.












Click it and Unblock the Notifications