കോണ്‍ഗ്രസിന് 125ാം പിറന്നാള്‍

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് എഐസിസി തയാറാക്കിയിരിക്കുന്നത്.
ആഘോഷങ്ങള്‍ക്ക് തുടക്കമായി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള പുതിയ ആസ്ഥാനത്തിന് തിങ്കളാഴ്ച തറക്കല്ലിടും.
ഐടിഒക്ക് സമീപം രണ്ട് ഏക്കറില്‍ ആറ് നിലകളുള്ളപുതിയ ദേശീയ ആസ്ഥാനം പണിയുന്നത്. ദേശീയ സംസ്ഥാന ഭാരവാഹികളും നേതാക്കളും പ്രധാനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങില്‍ സോണിയാഗാന്ധിയാണ് തറക്കല്ലിടുക.
സംസ്ഥാനങ്ങളില്‍ ബ്ളോക്ക് തലം മുതലും വാര്‍ഷിക ആഘോഷ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആദ്യപ്രസിഡണ്ട് ഡബ്ല്യുസി ബാനര്‍ജിയില്‍ തുടങ്ങി രാജീവ് ഗാന്ധിവരെയുള്ള നേതാക്കള്‍ രാജ്യത്തിനായി നല്‍കിയ സംഭാവനകളും ചരിത്ര സംഭവങ്ങളും വിശദീകരിക്കുന്ന പരിപാടിക്ക് 'പഴയ അടിത്തറയും ഭാവി ദര്‍ശനങ്ങളും' എന്നാണ് പേരിട്ടിരിക്കുന്നത്.
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡിസിസിയുടെ
ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളുമുണ്ടാകും. തിങ്കളാഴ്ച ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ജന്മദിന സമ്മേളനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിര്‍വഹിക്കും. ചടങ്ങില്‍ സ്വാതന്ത്യ സമരസേനാനികളെയും മുതിര്‍ന്ന മുന്‍ സംഘടനാ ഭാരവാഹികളെയും ആദരിക്കും.












Click it and Unblock the Notifications