ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് കൈമാറില്ല: എഫ്ബിഐ

അമേരിക്കയിലെ ആഭ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ)ആണ് ഇക്കാര്യം ഇന്ത്യന്‍ അധികൃതരെ അറിയിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചനയിലെ മുഖ്യ പങ്കാളിയെന്ന് കരുതുന്ന ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി വിട്ടുതരണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ വന്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് കൈമാറേണ്ടതില്ലെന്നാണ് എഫ്ബിഐയുടെ നിലപാട്.
കേസ് സംബന്ധിച്ച പതിവ് ചര്‍ച്ചകള്‍ക്കിടെയാണ് എഫ്ബിഐ ഇക്കാര്യം ഇന്ത്യന്‍ അധികൃതരെ അറിയിച്ചത്. നേരത്തേ ഹെഡ്‌ലി അമേരിക്കന്‍ ചാരനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് അമേരിക്കയുടെ ഇപ്പോഴത്തെ നടപടികള്‍ മുന്നോട്ടുപോകുന്നത്.












Click it and Unblock the Notifications