കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് കൈമാറില്ല: എഫ്ബിഐ

  • By Staff
Google Oneindia Malayalam News

Terrorist
മുംബൈ: ലഷ്‌കര്‍ പ്രവര്‍ത്തകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിചാരണചെയ്യാനായി ഇന്ത്യയ്ക്ക് വിട്ടുതരില്ലെന്ന് അമേരിക്ക വ്യക്തമാക്കി.

അമേരിക്കയിലെ ആഭ്യന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ)ആണ് ഇക്കാര്യം ഇന്ത്യന്‍ അധികൃതരെ അറിയിച്ചത്.

മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചനയിലെ മുഖ്യ പങ്കാളിയെന്ന് കരുതുന്ന ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി വിട്ടുതരണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കുറ്റം തെളിഞ്ഞാല്‍ വന്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഹെഡ്‌ലിയെ ഇന്ത്യയ്ക്ക് കൈമാറേണ്ടതില്ലെന്നാണ് എഫ്ബിഐയുടെ നിലപാട്.

കേസ് സംബന്ധിച്ച പതിവ് ചര്‍ച്ചകള്‍ക്കിടെയാണ് എഫ്ബിഐ ഇക്കാര്യം ഇന്ത്യന്‍ അധികൃതരെ അറിയിച്ചത്. നേരത്തേ ഹെഡ്‌ലി അമേരിക്കന്‍ ചാരനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് അമേരിക്കയുടെ ഇപ്പോഴത്തെ നടപടികള്‍ മുന്നോട്ടുപോകുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X