Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കാന: ശുഭവാര്‍ത്തയുണ്ടാകുമെന്ന് പ്രണബ്

Pranab Mukherjee
ദില്ലി: തെലുങ്കാന സംസ്ഥാന രൂപീകരണം ആഗ്രഹിക്കുന്നവര്‍ക്ക് വൈകാതെ ശുഭവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു.

ഞായറാഴ്ച രാത്രി പ്രണബ് തെലുങ്കാന മേഖലയില്‍ നിന്നുമുള്ള മന്ത്രിമാരെയാണ് ഇക്കാര്യം അറിയിച്ചത്. രാജിയിലുറച്ചുനില്‍ക്കരുതെന്ന് പ്രണബ് മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഐടി ടൂറിസം മന്ത്രി ഗീതാ റെഡ്ഡിയുടെ നേതൃത്വത്തിലാണ് 13 തെലുങ്കാന മന്ത്രിമാര്‍ ദില്ലിയില്‍ പ്രണബിനെ കണ്ടത്. തെലുങ്കാന സംസ്ഥാന രൂപീകരിക്കുന്നകാര്യത്തില്‍ സംയമപരിധി നിശ്ചയിക്കാന്‍ മന്ത്രിമാര്‍കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ചൊവ്വാഴ്ച മുതല്‍ തെലുങ്കാനയില്‍ അനിശ്ചിതകാല ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജനുവരി രണ്ടിനകം വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഒസ്മാനിയ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളും തീരുമാനിച്ചിട്ടുണ്ട്.

തെലുങ്കാന, റായലസീമ സംസ്ഥാനങ്ങള്‍ക്കായി ജയ് ആന്ധ്ര പ്രക്ഷോഭം നടത്തുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തെലുങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവെര പൊതുസ്വകാര്യ മേഖലകളില്‍ നിന്നായി സര്‍ക്കാറിന് നഷ്ടം വന്നത് 250 കോടിയിലധികം രൂപയാണ്. മൊത്തം നഷ്ടത്തില്‍ 80ശതമാനവും ഉണ്ടായത് തെലുങ്കാന മേഖലയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+