സര്‍ക്കാറുണ്ടാക്കാന്‍ ഷിബു സോറന് ക്ഷണം

പുതിയ മുഖ്യമന്ത്രിയായി സോറന് ബുധനാഴ്ച രണ്ടുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗവര്‍ണര്‍ സോറനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇതോടെ ഒരുവര്‍ഷത്തോളം രാഷ്ട്രപതിഭരണത്തില്‍ കഴിഞ്ഞ ജാര്‍ഖണ്ഡില്‍ പുതിയ ഭരണത്തിന് വഴിയൊരുങ്ങി.
81 അംഗസഭയില്‍ 44 എംഎല്‍എ മാരുടെ പിന്തുണയുമായി സോറന് ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. ബിജെപി., ഓള് ജാര്ഖണ്ഡ്സ്റ്റുഡന്റ്സ് യൂണിയന്, ജെ.ഡി.യു. എന്നീ പാര്‍ട്ടികളുടെയും സ്വതന്ത്രന്മാരുടേയും പിന്തുണയാണ് സോറനുള്ളത്.
സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനോട് ശുപാര്‍ശചെയ്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥനത്തെ രാഷ്ട്രീയസ്ഥിതി വിശദമാക്കുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചു.
തമര് ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെതുടര്‍ന്നാണ് ജനവരി 19ന് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. അതേസമയം തമറില്‍ സോറനെ പരാജയപ്പെടുത്തിയ ജാര്‍ഖണ്ഡ് പാര്‍ട്ടിയുടെ രാജ പീറ്റര്‍ ഇപ്പോള്‍ സോറന് പിന്തുണ നല്‍കുന്നവരുടെ കൂട്ടത്തിലാണ്.
അതിനിടെ ശശിനാഥ് ഝാ വധക്കേസില്‍ സോറനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് എട്ടിന് പരിഗണിക്കും.
സോറനെ കുറ്റവിമുക്തനാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിയെ ഝായുടെ ബന്ധുക്കളാണ് ചോദ്യം ചെയ്യുന്നത്. വിചാരണക്കോടതി ജീവപര്യന്തം തടവിന് വിധിച്ച സോറനെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയാണുണ്ടായത്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications