കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറുണ്ടാക്കാന്‍ ഷിബു സോറന് ക്ഷണം

  • By Staff
Google Oneindia Malayalam News

Shibu Soren
റാഞ്ചി: ജാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ജെഎംഎം നേതാവ് ഷിബുസോറനെ ക്ഷണിച്ചു.

പുതിയ മുഖ്യമന്ത്രിയായി സോറന്‍ ബുധനാഴ്ച രണ്ടുമണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഗവര്‍ണര്‍ സോറനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇതോടെ ഒരുവര്‍ഷത്തോളം രാഷ്ട്രപതിഭരണത്തില്‍ കഴിഞ്ഞ ജാര്‍ഖണ്ഡില്‍ പുതിയ ഭരണത്തിന് വഴിയൊരുങ്ങി.

81 അംഗസഭയില്‍ 44 എംഎല്‍എ മാരുടെ പിന്തുണയുമായി സോറന്‍ ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. ബിജെപി., ഓള്‍ ജാര്‍ഖണ്ഡ്സ്റ്റുഡന്റ്‌സ് യൂണിയന്‍, ജെ.ഡി.യു. എന്നീ പാര്‍ട്ടികളുടെയും സ്വതന്ത്രന്മാരുടേയും പിന്തുണയാണ് സോറനുള്ളത്.

സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനോട് ശുപാര്‍ശചെയ്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള സംസ്ഥനത്തെ രാഷ്ട്രീയസ്ഥിതി വിശദമാക്കുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

തമര്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെതുടര്‍ന്നാണ് ജനവരി 19ന് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. അതേസമയം തമറില്‍ സോറനെ പരാജയപ്പെടുത്തിയ ജാര്‍ഖണ്ഡ് പാര്‍ട്ടിയുടെ രാജ പീറ്റര്‍ ഇപ്പോള്‍ സോറന് പിന്തുണ നല്കുന്നവരുടെ കൂട്ടത്തിലാണ്.

അതിനിടെ ശശിനാഥ് ഝാ വധക്കേസില്‍ സോറനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി സുപ്രീംകോടതി മാര്‍ച്ച് എട്ടിന് പരിഗണിക്കും.

സോറനെ കുറ്റവിമുക്തനാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിയെ ഝായുടെ ബന്ധുക്കളാണ് ചോദ്യം ചെയ്യുന്നത്. വിചാരണക്കോടതി ജീവപര്യന്തം തടവിന് വിധിച്ച സോറനെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയാണുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X