മദ്യാസക്തി ആശങ്കയുണ്ടാക്കുന്നു: രാഷ്ട്രപതി

മദ്യപാനനിരക്ക് കൂടുന്നത് സ്ത്രികള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ അഖിലേന്ത്യാ മഹിളാ അഭിഭാഷക ഫെഡറേഷന്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിഭാപാട്ടീല്‍.
സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വര്‍ധിച്ചുവരുന്ന മദ്യപാനനിരക്ക്.
സാങ്കേതികരംഗം വികസിക്കുന്നതിനനുസരിച്ച് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് സ്ത്രീകളും കുട്ടികളുമാണ് അധികവും ഇരയാകുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാങ്കേതികമാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നിയമനടപടികള്‍ വേഗത്തിലാക്കണം. കൂടുതല്‍ സ്ത്രീകള്‍ നിയമരംഗത്തേക്ക് കടന്നുവരണം.
നിയമസംവിധാനത്തിലെ വര്‍ദ്ധിച്ചുവരുന്ന ചിലവുമൂലം നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് സൌജന്യ നിയമസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം- പ്രതിഭ പറഞ്ഞു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് ആര്‍ ബെന്നൂര്‍മഠ്, ആരോഗ്യമന്ത്രി പികെ ശ്രീമതി, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.












Click it and Unblock the Notifications