കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാനായിക്കുളം സിമി ക്യാന്പ്: കുറ്റപത്രം ഉടന്‍

  • By Staff
Google Oneindia Malayalam News

Kerala Police
ആലുവ: പാനായിക്കുളം സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് ആദ്യം വിട്ടയച്ച 13 പേര്‍ക്കെതിരെയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും ഗൂഢാലോചനയ്ക്കുമുള്ള കുറ്റങ്ങള്‍ ചുമത്തി.

പ്രത്യേകാന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

പോലീസ് ആദ്യം അറസ്റ്റുചെയ്ത 5 പേരുള്‍പ്പെടെ മൊത്തം 18 പേരാണ് പ്രതികള്‍. സിമി ക്യാമ്പ് നടക്കുന്ന വിവരമറിഞ്ഞിട്ടും സ്ഥലത്തെത്തി പ്രതികളെ പിടികൂടാന്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറ്റപത്രത്തില്‍ പരാമര്‍ശമുള്ളതായി സൂചനയുണ്ട്.

2006-ല്‍ സ്വാതന്ത്ര്യദിനത്തിലാണ് പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ സിമി ക്യാമ്പ് സംഘടിപ്പിച്ചത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്ന് ബിനാനിപുരം പോലീസാണ് ആദ്യം സ്ഥലത്തെത്തിയത്.

എന്നാല്‍ ഉന്നത പോലീസുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ക്യാമ്പില്‍ പങ്കെടുത്ത, റഷീദ് മൗലവിയെ പരാതിക്കാരനാക്കിയും ക്യാമ്പിലുണ്ടായിരുന്ന മറ്റുചിലരെ സാക്ഷികളുമാക്കിയാണ് ആദ്യം കേസെടുത്തത്.

അബ്ദുള്‍ റഫീഖ്, അന്‍സാര്‍, നിസാമുദ്ദീന്‍, ഷമി തുടങ്ങി അഞ്ചുപേര്‍ക്കെതിരെ മാത്രമായിരുന്നു കേസ്. പാകിസ്താനിലും അഫ്ഗാനിസ്താനിലുമൊക്കെ അച്ചടിച്ച രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും പുസ്തകങ്ങളും ക്യാമ്പില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

എന്നാല്‍ ഇത് ആലുവ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിനു ശേഷമാണ് കേസിലുള്‍പ്പെടുത്തിയത്. ഇതും കേസ് ദുര്‍ബലമാക്കിയിരുന്നു. കേസ് എഴുതി തള്ളിയ പാനായിക്കുളം കേസ് കോടതി ഇടപെടലുകളെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രണ്ടാമത് അന്വേഷിച്ചത്.

ക്യാമ്പില്‍ പങ്കെടുത്ത 18 പേരില്‍ 17 പേരെയും സംഘം ചോദ്യം ചെയ്തിരുന്നു. ചിലര്‍ രാജ്യത്ത് നടന്ന സ്‌ഫോടന പരമ്പരകളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X